തിരുവനന്തപുരം|
vishnu|
Last Modified വെള്ളി, 6 ഫെബ്രുവരി 2015 (18:35 IST)
ദേശീയ ഗെയിംസിലെ ഫണ്ട് വകമാറ്റിയതില്‍ മുന്‍ സര്‍ക്കാരിനും പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നു. ഗെയിംസുമായി ബന്ധമില്ലാത്ത പദ്ധതികള്‍ക്കായി മുന്‍സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്തെന്ന് ആരോപിച്ച് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്ത് വന്നതിനു പിന്നാലെ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസും സമാനമായ ആരോപണവുമായി രംഗത്തെത്തിയത് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ദേശീയ ഗെയിംസ് വേദിയല്ലാത്ത മറ്റു കായികാവശ്യങ്ങള്ക്കാണ് തുക വിനിയോഗിച്ചതെന്നും സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഇത്തരത്തില്‍ തുക വിനിയോഗിച്ചതെന്നുമാണ് ജേക്കബ് പുന്നൂസ് അറിയിച്ചത്. ഇതോടെ ഗെയിംസ് അഴിമതി വിഴയത്തില്‍ പ്രതിപക്ഷം പിന്നോട്ട് പോകുമെന്നാണ് സൂചന. ദേശീയ ഗെയിംസുമായി വിദൂരബന്ധംപോലും ഇല്ലാത്ത വേദികള്‍ക്കായി കോടികള്‍ ചെലവാക്കിയെന്നു പരിശോധനയില്‍ കണ്ടെത്തിയുഇരുന്നു. ഇതേ തുടര്‍ന്ന് 2007 മുതലുള്ള ഫണ്ട് വിനിയോഗം സമഗ്രമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.
ആലപ്പുഴയിലെ ഇഎംഎസ് സ്റ്റേഡിയത്തിനും മുന്‍കായികമന്ത്രി എം വിജയകുമാറിന്റെ മണ്ഡലത്തിലുള്ള പേരൂര്‍ക്കട തങ്കമ്മ സ്റ്റേഡിയത്തിനും ഗെയിംസ് തുക വകമാറ്റിയതായി തിരുവഞ്ചൂര്‍ ആരോപിച്ചിരുന്നു. അഞ്ചുകോടി രൂപയാണ്
ഇഎംഎസ് സ്റ്റേഡിയത്തിനു വകമാറ്റിയതെന്നാണ് തിരുവഞ്ചൂര്‍ ആരോപിച്ചിരിക്കുന്നത്. ആറ്റിങ്ങള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി കോടികള്‍ ചെലവഴിച്ചതും ഗെയിംസ് തുക വകമാറ്റിയതാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.