ലക്നൌവില്|
Last Modified വെള്ളി, 22 മെയ് 2015 (14:56 IST)
പാറമ്പുഴ കൂട്ടകൊലപാതക കേസിലെ പ്രതി നരേന്ദ്രകുമാറി പോലീസ് അറസ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സ്വദേശിയായ ഇയാളെ പോലീസ് പിടികൂടിയത്.
പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള
പോലീസ് സംഘം ഇന്ന് രാവിലെയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസത്തിനകം ഇയാളെ കേരളത്തിലെത്തിക്കും. ഇന്നലെ സംഭവവുമായി ബന്ധപ്പെട്ട് നരേന്ദ്രന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നര വര്‍ഷമായി നരെന്ദ്രന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
ഇയാളുടെ താമസസ്ഥലത്തുനിന്നും കൊല്ലപ്പെട്ട പ്രവീണിന്റെ മൊബൈല്‍ ഫോണും ബാഗും പോലീസ് പിടിച്ചെടുത്തിരുന്നു.
ഇയാള്‍ കോട്ടയത്തു വ്യാജ വിലാസങ്ങളാണ് നല്‍കിയിരുന്നത്. ഇയാള്‍ ഒന്നരവര്‍ഷമായി ഉപയോഗിച്ചിരുന്ന ഫോണ്‍ കണക്ഷന് എടുക്കാന്‍ നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് നിഹാല്‍ സിംഗ് എന്ന പേരിലുള്ളതായിരുന്നു.