മോഹന്‍ലാല്‍ നായരെന്നും കസവു ഷാള്‍ ഗോപിയെന്നും വി ടി ബല്‍റാ‍മിന്റെ പരിഹാസം

Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (16:40 IST)
സൂപ്പര്‍ താരങ്ങളെ പരിഹസിച്ച് വിടി ബല്‍റാം. മോഹന്‍ലാലിനെ മോഹന്‍ നായരെന്നും സുരേഷ് ഗോപിയെ കസവു ഷാള്‍ ഗോപിയെന്നും യെന്നുമാണ് വിടി ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചത്. ഇത് കൂടാതെ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ റാംബോയെന്നാണ് ഫേസ്ബുക്ക് കുറുപ്പില്‍ കളിയാക്കി വിളിച്ചിരിക്കുന്നത്.

നേരത്തെ മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍
പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചിരുന്നു ഈ സാഹചര്യത്തിണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ..



'സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ഫോട്ടോഷോപ്പ് വികസന ഗാഥകളുമായി ഫേക്കുവും കൂട്ടരും ഇറങ്ങിയിട്ടുണ്ട്. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം റാംബോയുടെ വികസനം കൊണ്ട് വീര്‍പ്പുമുട്ടി കഴിഞ്ഞ നൂറു ദിവസങ്ങളായി പ്രത്യേകിച്ച് ശല്ല്യമൊന്നുമുണ്ടാക്കാതെ മാളത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇക്കൂട്ടര്‍.

ഗുജറാത്തിലെ നമ്മുടെ സ്വന്തം സര്‍ക്കാര്‍ അഹമ്മദാബാദില്‍ നടപ്പാക്കിയ ബുള്ളറ്റ് ട്രെയിന്‍ ഹരിയാണയിലേക്കും കൊണ്ടുവരും എന്നാണു മിഷന്‍ നയാ ഹരിയാണ ക്യംപെയ്നിന്റെ
പ്രധാന മുദ്രാവാക്യം. സംശയമുള്ളവര്‍ക്ക് വേണമെങ്കില്‍ ഗുജറാത്തിലെ ബാലിമോറിയ സ്റ്റേഷനില്‍ പോയി നേരിട്ട് കണ്ടു മനസ്സിലാക്കാം എന്ന വെല്ലുവിളി പോലുമുണ്ട്. തിരിച്ച് പോരും വഴി പ്രധാനമന്ത്രി നരേന്ദ്രജിക്ക് ശത ശത പ്രണാമമര്‍പ്പിക്കുകയുമാവാം.

ഏതായാലും ഹരിയാണ ബി ജെ പി അണ്ണന്മാരുടെ തൊലിക്കട്ടി സമ്മതിക്കണം. ഇതുപോലുള്ള മന്ദബുദ്ധി അനുയായികളുമായി വേണം നമ്മുടെ മോഹല്ലാല്‍ നായരേയും കസവുഷാള്‍ ഗോപിയേയും പോലുള്ള അടിമക്കൂട്ടങ്ങള്‍ പ്രീതി പിടിച്ചുപറ്റാന്‍
മത്സരിക്കേണ്ടത് എന്നോര്‍ക്കുമ്പോഴാ. ഏതായാലും അവര്‍ക്ക് വിജയാശംസകള്‍. ശംഭോ മഹാദേവ.
**************************
എന്‍.ബി: ഇത്തരം പോസ്റ്റുകളിടുന്നത് ബാലിശമല്ലേ, ഇതൊക്കെ ഒരു എം.എല്‍.എക്ക് ചേര്‍ന്നതാണോ എന്നൊക്കെ സന്ദേഹിക്കുന്ന സംഘി മനസ്സുള്ള നിഷ്പക്ഷര്‍ക്ക് ഈ പോസ്റ്റ് അവഗണിക്കാവുന്നതാണു. നിങ്ങളേപ്പോലുള്ള ശുദ്ധന്മാര്‍ ദുഷ്ടന്മാരുടെ ഫലം ചെയ്തതതിനാണു ഇന്ന് ഇന്ത്യ അനുഭവിക്കുന്നത്. ഇങ്ങനെയാണ്
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്
തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടെ ട്രെയിനർക്ക് കോടതി 23 വർഷത്തെ ...

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു
എറണാകുളം : കൊച്ചിയിൽ ശനിയാഴ്ച വെളുപ്പിന് വ്യക്തമായ കണക്കുകൾ ഇല്ലാതെ വില്ലിംഗ്ടൺ ഐലൻ്റിൽ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം. ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...