‘സംഘര്‍ഷത്തില്‍ അതിയായ ദു:ഖമുണ്ട് ’: നരേന്ദ്ര മോദി

‘സംഘര്‍ഷത്തില്‍ തീവ്രദു:ഖമുണ്ട് ’; നരേന്ദ്ര മോദി

കോഴിക്കോട്| AISWARYA| Last Updated: ശനി, 26 ഓഗസ്റ്റ് 2017 (11:56 IST)

പീഡനക്കേസില്‍ അറ്സ്റ്റിലായ ആള്‍ദൈവം ഗുര്‍മീത് സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ രാജ്യത്ത് പലയിടത്തും അക്രമങ്ങള്‍ അരങ്ങേറിയതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി
നരേന്ദ്ര മോദി. മോദി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രതികരണം അറിയിച്ചത്. ഹരിയാനയില്‍ തുടങ്ങി പഞ്ചാബിലും ഡല്‍ഹിയിലുമടക്കം വ്യാപിച്ച സംഘര്‍ഷത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

‘രാജ്യത്തെ സംഭവവികാസങ്ങളില്‍ അതിയായ ദു:ഖമുണ്ടെന്നും പ്രദേശത്തെ സാധാരണഗതിയിലേക്കെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിധി പ്രഖ്യാപിച്ചത് മുതല്‍ ദേരാ സച്ചാ സൗദാ അനുനായികള്‍ വ്യാപക അക്രമമാണ് അഴിച്ചുവിടുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :