ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി: നമ്പി നാരായണന്‍റെ ആവശ്യം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തള്ളി

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 11 മെയ് 2015 (14:53 IST)
ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന നമ്പി നാരായണന്‍റെ ആവശ്യം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തള്ളി. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാരിന്‍റെ തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ച സാഹചര്യത്തിലാണ് നമ്പി നാരായണന്‍റെ ആവശ്യം കമ്മീഷന്‍ തള്ളിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേസ് അന്വേഷണത്തിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോസഥര്‍ക്കെതിരെ നടപടിയെടുക്കണം എന്ന സിംഗിള്‍ ബഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. കേസില്‍ സിബിഐ അന്വേഷണത്തിനൊടുവിലാണ് കേസ് അന്വേഷിച്ച സിബി മാത്യൂസ്, ജോഷ്വാ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :