ജേക്കബ് തോമസിന്റെ കത്ത്; ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (10:08 IST)
മുഖ്യമന്ത്രി പിണറായി വിജയനുമായി ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ കൂടിക്കാഴ്ച നടത്തി. വിജിലന്‍സ് ഡയറക്‌ടര്‍ സ്ഥാനത്തു നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഡോ ജേക്കബ് തോമസ് കത്തു നല്കിയിരുന്നു. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച.

മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൌസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്‌ഷന്‍ ബ്യൂറോ ഡയറക്‌ടറുടെ വിശ്വാസ്യത കഴിഞ്ഞദിവസം നിയമസഭയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ രാജിസന്നദ്ധത അറിയിക്കുകയായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാല്‍ വിജിലന്‍സില്‍ നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സെക്രട്ടറി ശിവശങ്കരനും ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയ്ക്കും കത്തു നല്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :