Widgets Magazine
Widgets Magazine

സമാധാനത്തിന്റെ സന്ദേശവുമായി ഒരു നബിദിനം

വെള്ളി, 1 ഡിസം‌ബര്‍ 2017 (14:23 IST)

Widgets Magazine

സമാധാനാത്തിന്‍റെ നറുസന്ദേശവുമായി വീണ്ടും ഒരു നബിദിനം. ഇസ്‌ലാം മതക്കാരുടെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍‌മ ദിനമായ റബീഉല്‍ അവ്വല്‍ 12 ലോകമെങ്ങും ആഘോഷിക്കപ്പെടുകയാണ്. കേരളത്തില്‍ ഇന്നാണ് നബിദിനം ആഘോഷിക്കുന്നത്. 
 
ഘോഷയാത്ര നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും അന്ത്യ പ്രവാചകന്‍റെ പിറന്നാള്‍ നാടെങ്ങും ആഘോഷിക്കുന്നു. നിറഞ്ഞ മനസ്സോടെയാണ്‌ ഓരോ നബിദിനത്തേയും മുസ്ലിം ലോകം വരവേല്‍ക്കുന്നത്‌. ആളിക്കത്തുന്ന നരകാഗ്നിയില്‍ നിന്ന്‌ മനുഷ്യകുലത്തെ രക്ഷിച്ചത്‌ ഈ മഹാനുഭാവനായിരുന്നു.
 
പ്രപഞ്ചത്തിലെ സര്‍വ്വ സൃഷ്ടികള്‍ക്കും കാരുണ്യ സ്പര്‍ശമായിട്ടാണ് പ്രവാചകന്‍ മുഹമ്മദ് നബി വന്നത്‌. പിറന്ന്‌ വീഴുമ്പോള്‍ കുടുംബത്തിന്‍റെ സന്തോഷത്തില്‍ പങ്ക്‌ ചേരാന്‍ തിരുനബിയുടെ പിതാവ് ജീവിച്ചിരുന്നില്ല. എങ്കിലും മലക്കുകളുടെ സാന്നിധ്യത്തില്‍ അനുഗ്രഹീതമായ മുഹമ്മദ് നബിയുടെ തിരുപിറവിയില്‍ നിരവധി അത്ഭുതങ്ങള്‍ക്ക്‌ ലോകം സാക്ഷിയായി... അതെ അത്ഭുതങ്ങളോടെ അവിടുത്തെ ജന്മദിനം അല്ലാഹു സൃഷ്ടികള്‍ക്ക്‌ മുമ്പില്‍ ആഘോഷിച്ചത്‌ ചരിത്ര ഗ്രന്ഥങ്ങളില്‍ വ്യക്തമാണ്.
 
ചിട്ടയാര്‍ന്ന നടപടിയും സത്യസന്ധതയും സല്‍സ്വഭാവവും ശീലമാക്കിയ മുഹമ്മദിനെ അറേബ്യന്‍ ജനത "അല്‍അമീന്‍" എന്നാണ് വിളിച്ചിരുന്നത്.‌ ആറു വയസ്സായപ്പോഴേക്കും വാല്‍സല്യ മാതാവും കണ്‍മറഞ്ഞു. തീര്‍ത്തും അനാഥനായ മുഹമ്മദിനെ പിന്നീട് വളര്‍ത്തിയത് വലിയുപ്പയാണ്.
 
പ്രശ്നങ്ങള്‍ക്ക്‌ പരിഹാരകേന്ദ്രമായി, പാവങ്ങള്‍ക്ക്‌ അത്താണിയായി അനാഥകള്‍ക്ക്‌ അഭയമായി, മര്‍ദ്ധിതര്‍ക്ക്‌ രക്ഷകനായി മുഹമ്മദ് നബി വളര്‍ന്നു. പ്രബോധന വീഥിയില്‍ മുഹമ്മദ് നബി സഹിച്ച ത്യാഗങ്ങള്‍ക്ക്‌ കൈയ്യും കണക്കുമില്ല. ഉണ്ണാനും ഉടുക്കാനും ഇല്ലാതെ മദീനയില്‍ നിന്നും ദൂരെ ദിക്കുകളില്‍ നിന്നും സഹായത്തിനായി വരുന്ന പാ‍വങ്ങളെയെല്ലാം നബി സഹായിക്കുമായിരുന്നു.
 
ഈന്തപ്പനയോലയില്‍ കിടന്നുറങ്ങിയ പ്രവാചകന്‍റെ ജീവിതത്തിലെ വിനയത്തിന്‍റെ പാഠങ്ങള്‍ എന്നും നിലനിക്കും. ഭക്ഷണം കിട്ടാതെ ഏങ്ങലടിച്ച്‌ കരയുന്ന ഒട്ടകത്തിന്‍റെ അവാകാശത്തിന്‌ വേണ്ടി ശബ്ദിച്ചും ഉറുമ്പ്‌ കൂട്ടത്തെ കരിച്ചുകൊന്ന ശിഷ്യരോട്‌ കോപിച്ചും പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ട്‌വന്നയാളെ ശകാരിച്ച്‌ അവക്ക്‌ മോചനം നല്‍കിയും മുണ്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിപ്പൂച്ചയുടെ ഉറക്കമുണര്‍ത്താതെ ബാക്കി ഭാഗം മുറിച്ചെടുത്ത്‌ നടന്നകന്നതും നബിയുടെ വിശാലമായ കാരുണ്യത്തെയാണ് കാണിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നബിദിനം സമാധാനം ഇസ്ലാം മുഹമ്മദ് നബി കേരളം Nabidinam Kerala Muslim

Widgets Magazine

വാര്‍ത്ത

news

മാറ്റി പാര്‍ക്ക് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കാറ് ഇടിച്ചു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

മാറ്റി പാര്‍ക്ക് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കാര്‍ തട്ടി ഒന്നരവയസ്സുകാരിക്ക് ...

news

'അബി ഒരു ലോക്കൽ ആർട്ടിസ്റ്റ് അല്ലേ, അത് വേണ്ട അവലക്ഷണം ആകും'; സലാല മൊബൈൽസിന്റെ സെറ്റിൽ നടന്ന ദുരനുഭവം പങ്കുവെച്ച് സംവിധായകൻ

മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിക്കാത്ത താരമായിരുന്നു അബി. അബിയുടെ അപ്രതീക്ഷിത മരണത്തിൽ ...

news

പുഴുവരിച്ച് ദ്വാരം വീണ തലയുമായി തെരുവിലൂടെ നടന്നു; ഒടുവില്‍ ആശ്വാസമായത് ചാരിറ്റബില്‍ സൊസൈറ്റി

ഇന്ത്യന്‍ ജനത ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത ഒരാ‍ളാണ് പ്രീതിദേവി. പുഴുവരിച്ച് ...

news

ജീപ്പ് കോമ്പസ് പണിമുടക്കി; പരാതി പറയാന്‍ ഷോറൂമിലെത്തിയ ഉപഭോക്താവിന് ലഭിച്ചത് കിടിലന്‍ ‘ഇടി’ - വീഡിയോ

അമേരിക്കയിലെ പ്രമുഖ വാഹന നിർമാതാക്കളായ ജീപ്പിനെ ഇന്ത്യന്‍ വിപണിയില്‍ ജനകീയമാക്കാന്‍ ...

Widgets Magazine Widgets Magazine Widgets Magazine