കണ്ണൂര്‍|
Last Updated:
തിങ്കള്‍, 10 നവംബര്‍ 2014 (11:47 IST)
എം വി രാഘവന്‍ ഇനി ഓര്‍മ്മ. സംസ്കാരം
12
മണിയോടെ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.
മൃതദേഹം വിലാപയാത്രയായി പയ്യാമ്പലത്തേയ്ക്ക് കൊണ്ടുപോകുകയാണ്. സിഎംപി ഓഫീസിലും കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലെയും പൊതുദര്‍ശനത്തിനുശേഷമാണ് സംസ്കാരചടങ്ങുകള്‍ക്കായി ഭൌതികശരീരം കൊണ്ടുപോയത്.
12 മണിയോടെ പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകള്‍ തുടങ്ങും.
എംവിആറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെ രോഗം കലശലായതിനെത്തുടര്‍ന്ന് കണ്ണൂര്‍ എകെജി. സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ടോടെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കു കൊണ്ടുപോയി. രാത്രിയോടെ മസ്തിഷ്‌കാഘാതവും ഹൃദ്രോഗവും അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ 9.10ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
സി വി ജാനകിയാണ് ഭാര്യ. എം വി ഗിരീഷ്‌കുമാര്‍ (പിടിഐ, മംഗലാപുരം), എം വി രാജേഷ് (വോഡഫോണ്‍ ലീഗല്‍ അഡൈ്വസര്‍), എം വി നികേഷ്‌കുമാര്‍ (റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍), എം വി ഗിരിജ (കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്) എന്നിവര്‍ മക്കളാണ്.
മരുമക്കള്‍: പ്രൊഫ ഇ കുഞ്ഞിരാമന്‍(പാപ്പിനിശ്ശേരി ആയുര്‍വേദ കോളേജ് കറസ്‌പോണ്ടന്റ്), ജ്യോതി(പിആര്‍ഒ, പെന്‍ഷന്‍ ബോര്‍ഡ്), പ്രിയ, റാണി നികേഷ് (റിപ്പോര്‍ട്ടര്‍ ചാനല്‍). ഏകസഹോദരി: ലക്ഷ്മിക്കുട്ടി.