സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 21 ഡിസംബര്‍ 2024 (12:14 IST)
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ലം പാലത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കോവളത്ത് നടക്കുന്ന സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു അപകടം.
കാര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിന് പിന്നാലെ പിന്നില്‍ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. കാര്‍ മുന്നോട്ട് നീ എംവി ഗോവിന്ദന്‍ സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്തെ കേടുപാടുകള്‍ ഒഴികെ മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.