അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

MV Govindan
MV Govindan
സിആര്‍ രവിചന്ദ്രന്‍| Last Updated: വ്യാഴം, 28 നവം‌ബര്‍ 2024 (21:01 IST)
അനര്‍ഹമായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍. ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളെ തിരുത്താനുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും സി പി എം സംസ്ഥാന സെക്രട്ടറി എന്‍ വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സിപിഎമ്മെന്നും സിബി ഐ കൂട്ടിലടച്ച തത്തയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിപി ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോ എന്ന ഭയമാണ് എംവി ഗോവിന്ദന്, അതുകൊണ്ടാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറഞ്ഞതിനുശേഷം ജയിലില്‍ നിന്നിറങ്ങിയ പിപി ദിവ്യയെ സ്വീകരിക്കാന്‍ എംവി ഗോവിന്ദന്‍ സ്വന്തം ഭാര്യയെ അയച്ചത്. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം ആണെന്ന് പറയുന്ന എംപി ഗോവിന്ദനും സിപിഎമ്മും കേരളത്തിന്റെ പൊതുബോധത്തെയാണ് വെല്ലുവിളിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :