ലീഗിനെ ഒറ്റപ്പെടുത്താന്‍ ശ്രമം; ലീഗിന് മുഖ്യമന്ത്രിയുടെ പിന്തുണ

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (16:44 IST)
സംസ്ഥാനത്ത് മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്താന്‍ ശ്രമമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു ഡി എഫ് യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിനെ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

തീരുമാനങ്ങളെല്ലാം ഒറ്റക്കെട്ടായാണ് എടുത്തത്. ലീഗിനെ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ട്. ലീഗിനെ ഒറ്റപ്പെടുത്തില്ല. തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താനാണ് ആഗ്രഹം. തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ഡ് വിഭജനത്തില്‍ തീരുമാനം ജനഹിതം അനുസരിച്ചാണ് നടന്നത്. അതുകൊണ്ടു തന്നെ വിഭജനത്തെ എതിര്‍ക്കുന്നവര്‍ ജനങ്ങളുടെ പ്രതിഷേധം ചോദിച്ചു വാങ്ങുകയാണ്. തെരഞ്ഞെടുപ്പ് കാര്യത്തില്‍ കോടതി തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :