Widgets Magazine Widgets Magazine
Widgets Magazine

സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ നിര്യാതയായി; മരണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച്

കൊ​ച്ചി, ചൊവ്വ, 29 ഓഗസ്റ്റ് 2017 (19:22 IST)

Widgets Magazine
 Bijibal’s wife Shanti Mohandas passes away , Bijibal’s wife , Shanti Mohandas , Shanti , Music director , hospital , ശാ​ന്തി മോ​ഹ​ൻ​ദാ​സ് , ബി​ജി​ബാ​ല്‍ , ശാ​ന്തി , ബി​ജി​ബാ​ൽ- ​ശാ​ന്തി , ദയ, ദേവദത്ത് , സകലദേവ നുതേ , ശാ​ന്തി മോ​ഹ​ൻ​ദാ​സ് മ​രി​ച്ചു

സം​ഗീ​ത സം​വി​ധാ​യ​ക​ൻ ബി​ജി​ബാ​ലി​ന്‍റെ ഭാ​ര്യ​യും ന​ർ​ത്ത​കി​യു​മാ​യ ശാ​ന്തി മോ​ഹ​ൻ​ദാ​സ് (36) നിര്യാതയായി. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലി​രി​ക്കെ ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ കുറച്ചു നാളുകളായി ശാ​ന്തി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം വീട്ടില്‍ കുഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യസ്ഥിതി മോശമായി. ഇന്ന് വൈകീട്ട് 4.10നാണ് അന്ത്യം.

2002ൽ ​ആ​യി​രു​ന്നു ബി​ജി​ബാ​ൽ- ​ശാ​ന്തി ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹം. ദയ, ദേവദത്ത് എന്നിവരാണ് മക്കൾ. ഇളയ മകള്‍ ഒരു ചിത്രത്തില്‍ പാടിയിട്ടുണ്ട്. ദേവദത്താണ് മൂത്ത മകന്‍.

നര്‍ത്തകിയും നൃത്താധ്യാപികയുമാണ് ശാന്തി. വീട്ടിൽ കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ‘സകലദേവ നുതേ’ എന്ന പേരിൽ സരസ്വതി സ്തുതികളുടെ നൃത്ത രൂപം പുറത്തിറക്കിയിരുന്നു. ബിജിബാൽ തന്നെയാണ് ഇതിനു സംഗീതം പകർന്നത്.

ബിജിബാൽ പുറത്തിറക്കിയ ‘കയ്യൂരുള്ളൊരു സമര സഖാവിന്’ എന്ന പാട്ടിന്റെ വിഡിയോയിൽ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇന്ത്യക്ക് അനുകൂലമായ ട്രംപിന്റെ പ്രസ്‌താവന നാണം കെടുത്തി; അമേരിക്കയുമായുള്ള ബന്ധം പാകിസ്ഥാന്‍ ഉപേക്ഷിക്കുന്നു

രാജ്യത്തിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ...

news

ദിലീപിനെ കാണാതെ കാവ്യയുടെ 50 നാളുകള്‍, അച്ഛനെ കുറിച്ച് ഓര്‍ത്ത് സങ്കടമടക്കാനാകാതെ മീനാക്ഷി !

കൊച്ചി യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ...

news

വീട്ടിൽ മലമ്പാമ്പും ചീങ്കണ്ണിയും; ബാബു ആന്റണി വീടുപേക്ഷിച്ച് രക്ഷപ്പെട്ടു - ചിത്രങ്ങള്‍ പുറത്ത്

ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയും വെള്ളപ്പൊക്കവും ശക്തമായ തുടരുന്നതോടെ നടൻ ...

Widgets Magazine Widgets Magazine