ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം പിണറായി സര്‍ക്കാര്‍; മുരുകന്റെ കുടുംബത്തിന് 10ലക്ഷം, കുട്ടികളെ സര്‍ക്കാര്‍ പഠിപ്പിക്കും

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം പിണറായി സര്‍ക്കാര്‍; മുരുകന്റെ കുടുംബത്തിന് 10ലക്ഷം, കുട്ടികളെ സര്‍ക്കാര്‍ പഠിപ്പിക്കും

  Murugan's death , Pinarayi vijayan , LDF government , Murugan , tamilnadu , police , മുരുകന്‍ , പിണറായി വിജയന്‍ , മുരുകന്റെ മരണം , ചികിത്സ , സര്‍ക്കാര്‍
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 16 ഓഗസ്റ്റ് 2017 (20:13 IST)
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികില്‍സ ലഭിക്കാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് 10ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. ഇ​ന്നു​ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

പണം മുരുകന്റെ ഭാര്യയുടെയും കുട്ടികളുടേയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. ഈ ​പ​ണ​ത്തി​ന്‍റെ പ​ലി​ശ മാ​സം​തോ​റും മു​രു​ക​ന്‍റെ കു​ടും​ബ​ത്തി​നു ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. പ​ലി​ശ കൃത്യമായി ലഭ്യമാകുന്നുണ്ടോ എന്നറിയാന്‍ ബാങ്കുമായി നിരന്തരം ബന്ധം പുലര്‍ത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇന്ന് രാവിലെ സഹായിക്കണമെന്ന് കാട്ടി മുരുകന്റെ ഭാര്യ മുരുകമ്മാളും മക്കളും ബന്ധുക്കളും നിയമസഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കു​ടും​ബ​ത്തി​നു വീ​ടു​വ​ച്ചു ന​ൽ​കു​മെ​ന്നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ് സ​ർ​ക്കാ​ർ
ഏ​റ്റെ​ടു​ക്കു​മെ​ന്നും കൂ​ടി​ക്കാ​ഴ്ച​യി​ൽ മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. യുവാവ് മരിച്ച വാര്‍ത്ത അത്യന്തം വേദനാജനകമാണെന്നാണ് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്.

ക​ഴി​ഞ്ഞ ആ​റാം തീ​യ​തി ദേ​ശീ​യ​പാ​ത​യി​ൽ കൊ​ല്ല​ത്തി​ന​ടു​ത്ത് ഇ​ത്തി​ക്ക​ര​യി​ൽ രാ​ത്രി പ​തി​നൊ​ന്നി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മു​രു​ക​നു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​ക്കു​ന്ന​ത്. ഏ​ഴു മ​ണി​ക്കൂ​റോളം പല ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും ലഭിക്കാതെ മുരുകന്‍ ആം​ബു​ല​ൻ​സി​ൽ വെച്ചുതന്നെ​ മരിക്കുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :