പാലക്കാട്|
jibin|
Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (09:11 IST)
പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ വെട്ടേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു. ഇന്നലെ രാത്രി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് പെരമടിയൂര്‍ സ്വദേശി നജീബ് (22)
മരിച്ചത്. കൊലപാതകത്തിന് മറ്റ് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു യുവാവിന് വെട്ടേറ്റതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുറച്ച് നാളുകളായി സ്ഥലത്ത് സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ് നജീബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുണ്ടകള്‍ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറി നജീബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.