ഹനീഫ വധം: നടപ്പാക്കിയത് ആസൂത്രിത കൊലപാതകം- കോടിയേരി

ചാവക്കാട് കൊലപാതകം , കോടിയേരി ബാലകൃഷ്ണന്‍ , പൊലീസ് , കോണ്‍ഗ്രസ്
തൃശൂര്‍| jibin| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (11:58 IST)
ചാവക്കാട്
കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനിടെ കൊല്ലപ്പെട്ട ഹനീഫയുടെ കുടുംബത്തിനും ഭയവിഹ്വലരായ നാട്ടുകാര്‍ക്കും സിപിഎം സംരക്ഷണം നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആസുത്രിത കൊലപാതകമാണ് നടന്നത്. ഉന്നത കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹനീഫയുടെ കൊലപാതകത്തില്‍ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും മൌനത്തിലാണ്. ഈ സാഹചര്യത്തില്‍ ഡിജിപിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്. പ്രതികളെ പിടികൂടാന്‍ സാധിക്കില്ലെന്ന് പൊലീസ് പറയുബോള്‍ മുഖ്യപ്രതിയെ പിടികൂടിയത് നാട്ടുകാരാണ്. ഇത് പൊലീസിന്റെ പിടിപ്പ് കേടാണ് കാണിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഹനീഫ വധക്കേസില്‍ കോൺഗ്രസ് നേതാക്കൾക്കും വ്യക്തമായ പങ്കാളിത്തമുണ്ട്. ഗുഢാലോചനയിൽ ആരോപണവിധേയനായ ഒരാളാണ് തൃശൂരിൽ നിന്നുള്ള മന്ത്രി. ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം. ചെറിയ സംഭവങ്ങൾ നടന്നാൽ പോലും ഓടിയെത്തുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ഹനീഫയുടെ വീട്ടിൽ എത്താത്തതെന്നും കോടിയേരി ചോദിച്ചു.

കേസ് അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും യോഗം ചേർന്ന് ചില കാര്യങ്ങളില്‍ തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് അന്വേഷണം മികച്ച രീതിയില്‍ മുന്നോട്ടുപോകുക. കോൺഗ്രസുകാരെ കോൺഗ്രസ് പ്രവർത്തകർ കൊല്ലുന്നത് പതിവായി മാറിയിരിക്കുകയാണ്. മൂന്നാമത്തെ കോൺഗ്രസുകാരനാണ് ഇത്തരത്തിൽ കൊല്ലപ്പെടുന്നത്. അത് കൊണ്ട് അക്രമരാഷ്ട്രീയത്തെ കുറിച്ച് പറയാൻ കോൺഗ്രസിന് അവകാശമില്ലെന്നും കോടിയേരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :