ചാരക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് മുരളീധരന്‍

തിരുവനന്തപുരം| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (14:40 IST)
ചാരക്കേസില്‍ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. പാര്‍ട്ടി പ്രവര്‍ത്തകരുടെയും കെ കരുണാകരന്‍െറ കുടുംബത്തിന്‍െറയും ആവശ്യമാണിത്.

വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിന്‍െറ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചാരക്കേസ് എന്ന കെട്ടുക്കഥക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ആരാണ് ബലിയാടാക്കിയതെന്ന് സിബി മാത്യൂസ് വ്യക്തമാക്കണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ആവശ്യപ്പെട്ടു. അതേസമയം സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :