തോട്ടങ്ങള്‍ ഏറ്റെടുത്ത് ഉടമകളുടെ അഹങ്കാരം അവസാനിപ്പിക്കണം: വിഎസ്

 വിഎസ് അച്യുതാനന്ദന്‍ , തോട്ടം തൊഴിലാളി സമരം , ഷിബു ബേബിജോണ്‍
ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 15 നവം‌ബര്‍ 2015 (14:09 IST)
തോട്ടങ്ങള്‍ ഏറ്റെടുത്ത് ഉടമകളുടെ അഹങ്കാരം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കൂലി കൂട്ടിനല്‍കാനാകില്ലെന്ന തൊഴിലാളികളുടെ നിലപാട് സര്‍ക്കാരും അവരും തമ്മിലുള്ള ഒത്തുകളിയാണ്. തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള പ്രത്യേക നിയമം നിര്‍മിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

കൂലി കൂട്ടിനല്‍കാനാകില്ലെന്ന തൊഴിലാളികളുടെ നിലപാട് സര്‍ക്കാരും അവരും തമ്മിലുള്ള ഒത്തുകളിയാണ്.
തോട്ടം പ്രശ്നത്തെ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ അസംബ്ലി വിളിച്ചു ചേര്‍ക്കണമെന്നു താന്‍ ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രി അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. തോട്ടം തൊഴിലാളികളുടെ സമരത്തിനു പൂര്‍ണ പിന്തുണ നല്‍കുമെന്നും വിഎസ് അറിയിച്ചു. തോട്ടം ഉടമകള്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണ്. തോട്ടം ഉടമകളുടെ നിലപാട് വഞ്ചനാപരമാണ്. തോട്ടംതൊഴിലാളികള്‍ സമരം തുടങ്ങിയാല്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തോട്ടം ഉടമകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ എന്തെന്നു വ്യക്തമാക്കണമെന്നു തോമസ് ഐസക് എംഎല്‍എ ആവശ്യപ്പെട്ടു. ഈ നില തുടര്‍ന്നാല്‍ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തോട്ടം ഉടമകള്‍ നയം വ്യക്തമാക്കിയതിനെതിരെ തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ രംഗത്തെത്തി. തോട്ടം തൊഴിലാളികളുമായി ഉണ്ടാക്കിയ ധാരണയില്‍നിന്നു പിന്മാറാന്‍ തോട്ടം ഉടമകളെ അനുവദിക്കില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജനപ്രതിനിധികളും അടക്കമുള്ളവര്‍ ഉള്ള വേദിയില്‍ വെച്ചാണ് തീരുമാനമുണ്ടായതെന്നും മന്ത്രി പറഞ്ഞു.

ബോണസ് ആക്ട് പ്രകാരമുള്ളതാണ് ബോണസ്. അതില്‍ നിന്നും പിന്മാറാന്‍ സാധിക്കില്ല. കൂലിയുടെ കാര്യത്തില്‍ ധാരണയുണ്ടാക്കിയതില്‍ നിന്നും പിന്മാറുകളായാണെങ്കില്‍ തോട്ടം നടത്തിക്കൊണ്ടുപോകാനാകില്ല. സമ്മര്‍ദ്ദ തന്ത്രമാണ് ഉടമകളുടെത് എങ്കില്‍ അത് വേറെ കാര്യമെന്നും തൊഴില്‍ മന്ത്രി പ്രതികരിച്ചു.

തോട്ടം തൊഴിലാളികളുടെ കൂലിയും ബോണസും കൂട്ടി നല്‍കാനാകില്ലെന്ന് തോട്ടം ഉടമകള്‍ ഇന്ന് വ്യക്തമാക്കിയത്. കൂലി വര്‍ദ്ധിപ്പിക്കാമെന്ന് സമ്മതിച്ചത് സര്‍ക്കാരിനെ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ ആയിരുന്നുവെന്ന് തോട്ടം ഉടമകളുടെ സംഘടന വ്യക്തമാക്കി. തിങ്കളാഴ്ച നടക്കുന്ന പിഎല്‍സി യോഗത്തില്‍ ഇക്കാര്യമുന്നയിക്കുമെന്നും തോട്ടം ഉടമകള്‍ പറയുന്നു. എന്നാല്‍, തീരുമാനം ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുമെന്നു പെമ്പിളൈ ഒരുമൈ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ ബോണസ് നല്‍കുന്നതും കൂലി കൂട്ടുന്നതും പ്രായോഗികമല്ല. കൂലി വര്‍ധിപ്പിക്കാത്തതിന്റെ പേരില്‍ സമരം ഉണ്ടായാല്‍ നേരിടും. തേയില, റബര്‍ വില വര്‍ധിക്കാതെ കൂലി കൂട്ടുക എന്നത് അപ്രായോഗികമാണ്. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ഒരു സഹായവും ഇതുവരെ ലഭച്ചില്ല. അതിനാല്‍ കൂലിവര്‍ധന നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും തോട്ടം ഉടമകള്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :