മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരസമരം തുടങ്ങി

മൂന്നാര്‍| JOYS JOY| Last Updated: വ്യാഴം, 1 ഒക്‌ടോബര്‍ 2015 (14:21 IST)
മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്‌മയായ പെമ്പിളൈ ഒരുമൈ നിരാഹാരസമരം തുടങ്ങി. ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. കുറഞ്ഞ കൂലി 500 രൂപയാക്കണം എന്നാവശ്യപ്പെട്ടാണ് നിരാഹാരസമരം നടത്തുന്നത്.

അതേസമയം, സമരത്തിനെത്തുന്നവരില്‍ എത്രപേര്‍ നിരാഹാരം കടക്കുമെന്ന് സ്ത്രീ കൂട്ടായ്മ വ്യക്തമാക്കിയിട്ടില്ല. ഏതായാലും സ്ഥലത്ത് കര്‍ശന സുരക്ഷാസംവിധാനങ്ങള്‍ ആണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞദിവസം, ട്രേഡ് യൂണിയനുകളും സ്ത്രീ തൊഴിലാളികളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു. ഒരുമിച്ച് സമരം നടത്താമെന്ന അഭ്യര്‍ഥന സ്ത്രീ തൊഴിലാളികള്‍ സ്വീകരിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ സമരവേദിയിലേക്ക് കല്ലെറിയുകയായിരുന്നു.

മൂന്നാര്‍ പോസ്റ്റ് ഓഫീസിനു സമീപത്താണ് പെമ്പിളൈ ഒരുമൈയ്ക്ക് സമരം നടത്താന്‍ പോലീസ് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം റോഡ് ഉപരോധിക്കാതെയായിരുന്നു പെമ്പിളൈ ഒരുമൈ സമരം നടത്തിയത്. ഈ സാഹചര്യത്തില്‍ ഇന്നും ടോഡ് ഉപരോധിച്ചേക്കില്ല എന്നാണ് പൊലീസ് കരുതുന്നത്. കൂടുതല്‍ വനിതാ പൊലീസിനെയും സമരസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :