Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (18:46 IST)
ഫേസ്ബുക്കിലൂടെ വിഷു ആശംസിച്ച മന്ത്രി എം കെ മുനീറിന് ഇന്ത്യാവിഷന് ജീവനക്കാരന്റെ തകര്‍പ്പന്‍ മറുപടി.
എം കെ മുനീറിന്റെ പോസ്റ്റ് ചുവടെ.....
നന്മയുടെയും ഐശ്വര്യത്തിന്റെയും ശംഖൊലിയായി ഒരു വിഷുക്കാലം കൂടി. സാഹോദര്യത്തിന്റെ സദ്യയുണ്ടും, സ്നേഹത്തിന്റെ പായസം കുടിച്ചും, സ്മൃദ്ധിയുടെ പൂത്തിരി കത്തിച്ചും, പ്രതീക്ഷകളുടെ കണികണ്ടും, നമുക്ക് ഈ മേട പുലരിയെ വരവേല്‍ക്കാം. പ്രിയ സഹോദരങ്ങള്‍ക്കെല്ലാം എന്റെ വിഷു ആശംസകള്‍.
ഇതിന് ഇന്ത്യാവിഷന് ജീവനക്കാരന് നല്കിയ മറുപടി..
ആശംസകള്‍ക്ക് നന്ദി.
താങ്കളുടെ സ്ഥാപനമായ ഇന്ത്യാവിഷനിലെ ജീവനക്കാരായ ഞാനുള്‍പ്പടെ നിരവധി പേര്‍ക്ക് ഈ വിഷുവും പട്ടിണിയാണ്... അഞ്ചു മാസമായി ഞങ്ങള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല..പിന്നെ എങ്ങനെ ഞങ്ങള്‍ സ്മൃദ്ധിയുടെ പൂത്തിരി കത്തിക്കും..?,
പ്രതീക്ഷകളുടെ കണി കണ്ട് എന്നും ഉണരാരുണ്ട്... വാഗ്ദാനങ്ങളും ആശംസകളും തിന്ന് വിശപ്പടക്കാനാവുമൊ?ഇന്നും പ്രതീക്ഷകള്‍
മാത്രം ബാക്കി.