കോഴിക്കോട് സുരക്ഷാ ജീവനക്കാരന്റെ കൈ തല്ലിയോടിച്ചു

കോഴിക്കോട്| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (19:44 IST)
പുകവലി തടഞ്ഞതിന് രാമനാട്ടുകരയില്‍ സുരക്ഷാ ജീവനക്കാരന്റെ കൈ തല്ലിയോടിച്ചു. കോഴിക്കോട്ട് രാമനാട്ടുകര എല്‍ ഐസി ഓഫീസിലെ സുരക്ഷാ ജീവനക്കാരനായ എസ് സുന്ദരനാണ് മര്‍ദ്ദനമേറ്റത്. സുന്ദരന്റെ വലതുകൈയിലെ അസ്ഥിക്ക് പൊട്ടലുണ്ട്.
ഇയാളെ അടുത്തുള്ള സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.


തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കാറില്‍ വന്നിറങ്ങിയ സംഘത്തില്‍ പെട്ട ഒരാള്‍ എല്‍ ഐ സി ഓഫീസിന്റെ പരിസരത്ത് പുകവലിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് അഞ്ചംഗ സംഘം സുന്ദരനെ മര്‍ദിച്ചത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :