ആരോപണം നിയമപരമായും രാഷ്ട്രീയമായും നേരിടും: കേരള കോണ്‍ഗ്രസ്

മാണി, ജോസഫ്, ജോര്‍ജ്ജ്, ബിജു രമേശ്, ഉമ്മന്‍ചാണ്ടി
കോട്ടയം| Last Updated: ശനി, 1 നവം‌ബര്‍ 2014 (19:14 IST)
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കേരള കോണ്‍ഗ്രസ് എം നേതൃയോഗം അറിയിച്ചു. കോട്ടയം നാട്ടകം ഗസ്റ്റ് ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ കെ എം മാണിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.

കെ എം മാണിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഉന്നതാധികാര യോഗം വിലയിരുത്തിയതായി പി ജെ ജോസഫ് പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനും നല്‍കിയിട്ടുള്ള മറുപടി സ്വാഗതം ചെയ്യുന്നതായും ജോസഫ് പറഞ്ഞു.

ആരോപണം അടിസ്ഥാന രഹിതമാണ്. തങ്ങളോട് ആരെങ്കിലും പണം ചോദിക്കുകയോ തങ്ങള്‍ ആര്‍ക്കെങ്കിലും പണം നല്‍കുകയോ ഉണ്ടായിട്ടില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് തന്നെ പറഞ്ഞിട്ടുണ്ട്. തന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍‌ചാണ്ടിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നിന്നുതന്നെ ആരോപണങ്ങളുടെ മുനയൊടിഞ്ഞെന്നും പി ജെ ജോസഫ് പറഞ്ഞു.

'ഒരു ബാര്‍ അടച്ചാല്‍ അത്രയും നല്ലത്' എന്ന് ഞാന്‍ ഒരിക്കല്‍ പരസ്യമായി പറഞ്ഞിരുന്നു. മദ്യനിരോധനം കേരള കോണ്‍ഗ്രസിന്‍റെ നയമാണ്. ഇതൊക്കെ മനസിലാക്കിയവര്‍ താന്‍ ആണ് മദ്യനിരോധനത്തിന് പിന്നില്‍ എന്ന് തെറ്റിദ്ധരിച്ച് ആ രോഷത്തില്‍ നിന്നാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കെ എം മാണി വ്യക്തമാക്കി.

മാമ്പഴമുള്ള മാവിലേ ആരെങ്കിലും കല്ലെറിയൂ എന്നും ഈ ആരോപണങ്ങളൊന്നും കേട്ടാല്‍ പതറുന്ന ആളല്ല താനെന്നും മാണി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :