സിആര്‍ രവിചന്ദ്രന്‍|
Last Updated:
ശനി, 21 ഡിസംബര്‍ 2024 (15:10 IST)
എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്. അദ്ദേഹം കണ്ണ് തുറക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കാലനക്കുന്നുണ്ടെന്നും ജയരാജ് പറഞ്ഞു. അതേസമയം ആരോഗ്യസ്ഥിതി മാറിയും മറിഞ്ഞും വരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകള്‍ ചലിപ്പിക്കുന്നുവെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
എന്നാല്‍ മറ്റു കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസത്തെ പോലെ തുടരുകയാണ്. ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു എം ടി വാസുദേവന്‍ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നിലവില്‍ ഓക്‌സിജന്റെ സഹായത്തോടെ ഐസിയുവില്‍ തുടരുകയാണ്.