കേരളമേ ലജ്ജിക്കു; മകന്‍ സ്വന്തം അമ്മയെ പീഡിപ്പിച്ചു!

പീഡനം,മകന്‍,അമ്മ
കോട്ടയം| VISHNU.NL| Last Modified ഞായര്‍, 22 ജൂണ്‍ 2014 (10:50 IST)
പീഡനകേരളത്തിന് പുതിയൊരു കറുത്ത പൊട്ടുകൂടി. കൊട്ടയത്ത് മദ്യപിച്ചെത്തിയ മകന്‍ അമ്മയെ പീഡിപ്പിച്ചു! കോട്ടയം പാലായിലേ ചക്കാംപുഴയിലാണ് സ്വന്തം അമ്മയെ മകന്‍ ലൈഗികമായി പീഡിപ്പിച്ചത്.

മദ്യപിച്ചെത്തിയ ശേഷം മകന്‍ തന്നെ പലദിവസങ്ങളിലും ലൈംഗീകമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന്‌ പോലീസില്‍ മൊഴി നല്‍കി.പ്രതിയെ പാല എസ്‌ഐ കെപി തോംസണിന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു.

പീഡനത്തിനിരയായ സ്ത്രീയെ തിരിച്ചറിയുമെന്നതിനാല്‍ പ്രതിയുടെ പേര്‌ പോലീസ്‌ വെളിപ്പെടുത്തിയിട്ടില്ല. അമ്മയുടെ പരാതിയെ തുടര്‍ന്ന്‌ ശനിയാഴ്ചയാണ്‌ 25 കാരനായ യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. അമ്മയെ ഇയാള്‍ സ്ഥിരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :