‘ഭരത് ഭൂഷണ്‍ ചതിച്ചു; സവര്‍ണലോബിയുടെ പീഡനങ്ങള്‍ക്ക് ഇരയായി’

തിരുവനന്തപുരം| Last Modified ശനി, 21 ജൂണ്‍ 2014 (13:04 IST)
ചീഫ് സെക്രട്ടറി ഭരത്‌ഭൂഷണ്‍ ചതിച്ചെന്ന ആരോപണവുമായി പി സി സനല്‍കുമാര്‍ ഐഎഎസ്. അനുമതി ചോദിച്ചു നടത്തിയ തന്നെ അന്ന് പൊതുഭരണ സെക്രട്ടറി ഭരത് ഭൂഷന്‍ ചതിച്ചെന്നാണ് സനല്‍കുമാറിന്റെ ആരോപണം. സര്‍വീസിലിരിക്കെ തനിക്കുണ്ടായ മോശം അനുഭവത്തിനു കാരണം ഭരത് ഭൂഷണാണ്.

സര്‍വീസ് കാലയളവില്‍ താന്‍ ഐഎഎസിലെ സവര്‍ണ ലോബിയുടെ പരീക്ഷണ വസ്തുവായിരുന്നു. ഐഎഎസ് അസോസിയേഷന്‍ എന്നത് കുത്തക പൊങ്ങച്ച സംഘടന മാത്രമാണ്.

പട്ടികജാതിക്കാരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ സവര്‍ണ ലോബിയുടെ പീഡനങ്ങള്‍ക്ക് ഇരയാവുകയാണെന്നും പിസി സനല്‍കുമാര്‍ കുറ്റപ്പെടുത്തി. പട്ടികജാതിക്കാരായ ഐഎഎസ്കാരെ മാത്രമാണ് കേരളത്തില്‍ സസ്പെന്‍ഡ് ചെയ്യുന്നതെന്നും സനല്‍കുമാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :