ഇടുക്കി|
Last Modified ശനി, 14 സെപ്‌റ്റംബര്‍ 2019 (17:21 IST)
പെണ്‍കുട്ടിയുമായി സംസാരിച്ചത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ത്തില്‍ യുവാവിന് കുത്തേറ്റു. തൊടുപുഴ ബസ് സ്‌റ്റാന്‍ഡിന് സമീപമാണ് സംഭവം. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയുമായി സംസാരിച്ച് നിന്ന യുവാവിനെ മദ്യപിച്ചെത്തിയ മൂന്നംഗം ചോദ്യം ചെയ്‌തതോടെയാണ് സംഘര്‍ഷമുണ്ടായത്. യുവാവ് അക്രമികളുമായി തര്‍ക്കിക്കുന്നതിടെ പ്രശ്‌നം കയ്യാങ്കളിയായി.
യുവാവും പ്രതികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മൂന്നംഗ സംഘത്തിലെ ഒരാള്‍ക്ക് കുത്തേറ്റു. മലങ്കര സ്വദേശി ലിബിനാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. ലിബിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമിസംഘം മദ്യലഹരിയിലായിരുന്നുവെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.