Last Modified ശനി, 14 സെപ്‌റ്റംബര്‍ 2019 (12:49 IST)
'വിശ്വസ്തനായ ഭര്‍ത്താവും' 'ഉത്കൃഷ്ടനായ കാമുകനും' ആവണമെന്ന് ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ്ലിം യുവാവിനോട് സുപ്രിംകോടതി. ഛത്തീസ്ഗഡില്‍ നിന്നുള്ള മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദകേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രിംകോടതി യുവാവിനെ ഉപദേശിച്ചത്.
ഹിന്ദു യുവതിയുമായുള്ള വിവാഹത്തെ യുവതിയുടെ കുടുംബം എതിര്‍ത്തതോടെ മുസ്‌ലിം യുവാവ് താന്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി അറിയിച്ചിരുന്നു. എന്നാൽ, യുവാവ് പറയുന്നത് നുണയാണെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാർ കോടതിയെ സമീപിക്കുകയായിരുന്നു.
തങ്ങള്‍ക്ക് യുവതിയുടെ ഭാവിയെക്കുറിച്ച് മാത്രമേ ആശങ്കയുള്ളുവെന്നും തങ്ങള്‍ മിശ്രവിവാഹത്തിന് എതിരല്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് യുവാവിനോട് വിശ്വസ്തനായി ഇരിക്കാൻ കോടതി ആവശ്യപ്പെട്ടത്.