പറവൂര്‍|
jibin|
Last Updated:
ചൊവ്വ, 21 മാര്‍ച്ച് 2017 (21:00 IST)
ഇടവകാംഗമായ സ്ത്രീയോടൊപ്പം സഞ്ചരിക്കാനിറങ്ങിയ പള്ളി വികാരിയെ സദാചാരക്കാര്‍ പിടികൂടി ചോദ്യം ചെയ്‌തു. കൈതാരം കോതകുളം അമലോത്ഭവമാത പള്ളി ഇടവക വികാരി പോള്‍ തെക്കനാത്തിനെയാണ് ഒരുകൂട്ടം ആളുകള്‍ തടയുകയും ചോദ്യം ചെയ്യുകയും ചെയ്‌തത്.
ഇടവകയിലുള്ള ഒരു സ്‌ത്രീയുമായി പോള്‍ തെക്കെനാത്തിനെ ഒരുമിച്ചു കണ്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വൈദികനെയും യുവതിയേയും തടഞ്ഞ ഒരു സംഘമാളുകള്‍ പരസ്യമായി ചോദ്യം ചെയ്യല്‍ നടത്തുകയും ചെയ്‌തു.
സംഭവം പ്രചരിച്ചതോടെ അടിയന്തരമായി പള്ളിക്കമ്മിറ്റി യോഗം ചേര്‍ന്ന്
വികാരി സ്ഥാനം ഒഴിയാന്‍ പോള്‍ തെക്കെനാത്തിനോട് ആവശ്യപ്പെട്ടു. മേലാധികാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാര്‍ച്ച് 12ന് വൈദികന് യാത്രയയപ്പ് നല്‍കാനും പള്ളി കമ്മിറ്റി തീരുമാനിച്ചു.
എന്നാല്‍ മാര്‍ച്ച് 9ന് ആരെയും അറിയിക്കാതെ പോള്‍ തെക്കനാത്ത് ഇടവക വിട്ടു. രഹസ്യമായി വൈദികന്‍ ഇടവകയില്‍ നിന്ന് കടന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവയ്‌ക്കുകയു ചെയ്‌തിട്ടുണ്ട്. വൈദികനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന വിവരമാണ് ലഭിക്കുന്നത്.