മൂന്നാറില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടു മരണം

മൂന്നാര്‍| JOYS JOY| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (13:27 IST)
മൂന്നാര്‍ രാജമലയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പത്തുപേര്‍ക്ക് പരുക്കേറ്റു.

നാഷണല്‍ പാര്‍ക്ക് കണ്ട് മടങ്ങിയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. കയറ്റം കയറുമ്പോള്‍ ബ്രേക്ക് പോയി നിയന്ത്രണം വിട്ട ബസ് സമീപത്ത് ഉണ്ടായിരുന്ന മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ച ശേഷം തോട്ടിലേക്ക് മറിയുകയായിരുന്നു.

ബസില്‍ ആകെ 14 പേര്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :