മൂലം തിരുനാളിന്റെ ക്ഷേത്രസന്ദര്‍ശനം: ഭരണസമിതി അധ്യക്ഷ വിശദീകരണം തേടി

തിരുവനന്തപുരം| Last Modified ഞായര്‍, 5 ഒക്‌ടോബര്‍ 2014 (12:42 IST)
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബാംഗം മൂലം തിരുനാള്‍ രാമവര്‍മ ദര്‍ശനം നടത്തുന്നത് സംബന്ധിച്ച
പ്രശ്നത്തില്‍ ക്ഷേത്ര കൂടിയായ ജില്ലാ ജഡ‌്ജി വിശദീകരണം തേടി. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മാനേജര്‍ എന്നിവരോടാണ് വിശദീകരണം തേടിയിരിക്കുന്നത്.
മൂലം തിരുനാള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തജനങ്ങളെ നിയന്ത്രിക്കുന്നതായി ചൂണ്ടിക്കാട്ടി
ലഭിച്ച രണ്ടു പരാതികളെ തുടര്‍ന്നാണ് അധ്യക്ഷ വിശദീകരണം തേടിയിരിക്കുന്നത്.

മൂലം തിരുനാള്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുമ്പോള്‍ ഭക്തജനങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യമുണ്ടോയെന്നാണ്
രണ്ടു പേജുള്ള നോട്ടീസില്‍ കെപി ഇന്ദിര പ്രധാനമായും ചോദിച്ചിരിക്കുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് എന്ത് അടിസ്ഥാനത്തിലാണെന്നും വിശദീകരിക്കണം. ഈ രീതി തുടരേണ്ടതുണ്ടോയെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വിശദീകരിക്കണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :