ഇടത് വേദിയിൽ നിന്ന് നേരെ യു ഡി എഫിലേക്ക് ; തിരുവഞ്ചൂരിന് വിജയാശംസകൾ നേരാൻ മോഹൻലാലും ഒപ്പം പ്രിയദർശനും !

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ താരങ്ങളെ ഇറക്കിയാണ് നേതാക്കൾ പ്രചരണം കൊഴുപ്പിക്കുന്നത്. കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥിയും സാംസ്കാരിക വകുപ്പ് മന്ത്രിയുമായ തിരുവഞ്ചുർ രാധാകൃഷ്ണനെ കാണാൻ നടൻ മോഹൻലാൽ എത്തി. തിരുവഞ്ചൂരിന്റെ കോടിമതിയിലെ വീട്ട

കോട്ടയം| aparna shaji| Last Modified വെള്ളി, 13 മെയ് 2016 (10:07 IST)
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ താരങ്ങളെ ഇറക്കിയാണ് നേതാക്കൾ പ്രചരണം കൊഴുപ്പിക്കുന്നത്. കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥിയും സാംസ്കാരിക വകുപ്പ് മന്ത്രിയുമായ തിരുവഞ്ചുർ രാധാകൃഷ്ണനെ കാണാൻ നടൻ എത്തി. തിരുവഞ്ചൂരിന്റെ കോടിമതിയിലെ വീട്ടിലെത്തിയാണ് താരം വിജയാശംസകൾ നേർന്നത്.

മോഹൻലാലിനോടൊപ്പം സംവിധായകൻ പ്രിയദർശനും നടൻ പ്രേം പ്രകാശനും വിജയാശംസകൾ നേരാൻ എത്തിയിരുന്നു. അനുഗ്രഹീത കലാകാരന്മാരെല്ലാം വിജയാശംസകൾ നേരാൻ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് തിരുവഞ്ചൂർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

ഇന്നലെ പത്തനാപുരത്തെ ഇടതുപക്ഷ സ്ഥാനാർഥിയും നടനുമായ കെ ബി ഗണേഷ് കുമാറിന് വോട്ടഭ്യർത്ഥിച്ച് തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലും താരങ്ങൾ എത്തിയിരുന്നു. പത്തനാപുരത്ത് ഗണേഷ്കുമാറിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥികളായി യു ഡി എഫിന് വേണ്ടി നടന്‍ ജഗദീഷും ബി ജെ പിക്ക് വേണ്ടി നടന്‍ ഭീമന്‍ രഘുവുമാണ് മത്സരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :