‘മോഡിയുടെ പ്രസ്താവന ആത്മാര്‍ഥയുള്ളതാണെങ്കില്‍ പ്രവൃത്തിയില്‍ തെളിയിക്കണം’

കോഴിക്കോട്| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (14:26 IST)
ഭാരതത്തിലെ മുസ്ലിങ്ങള്‍ രാജ്യസ്‌നേഹികള്‍ ആണെന്ന മോഡിയുടെ പ്രസ്താവന ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ പ്രവൃത്തിയില്‍ തെളിയിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ഇക്കാര്യം പറഞ്ഞപ്പോള്‍ ന്യൂനപക്ഷ പ്രീണനം എന്നാരോപിച്ചവരാണ് ഇപ്പോള്‍ നിലപാട് തിരുത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇന്ത്യന്‍ മുസ്ലിങ്ങളുടെ രാജ്യ സ്‌നേഹം ചോദ്യം ചെയ്യാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ മുസ്ലിങ്ങളെന്നും അല്‍ക്വയ്ദയുടെ താളത്തിന് തുള്ളുന്നവരല്ലെന്നും മോഡി പറഞ്ഞിരുന്നു. സെപ്റ്റംബര്‍ അവസാനവാരം അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നതിന് മുന്നോടിയായി സി‌‌എന്‍‌എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നരേന്ദ്ര മോഡിയുടെ പ്രസ്താവന.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :