നെടുങ്കണ്ടം|
jibin|
Last Updated:
ശനി, 9 ഏപ്രില്‍ 2016 (11:43 IST)
ഉടുമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎം മണിയുടെ പോസ്റ്ററില്‍ മണക്കാട്ടെ വിവാദ പ്രസംഗത്തിലെ പരാമർശങ്ങൾ എഴുതിച്ചേർത്തതായി പരാതി. സേനാപതി വട്ടപ്പാറയില്‍ പ്രചരണത്തിനായി വട്ടപ്പാറയില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററില്‍ ഒന്ന്, രണ്ട്, മൂന്ന് എന്നെഴുതിയ ശേഷം കൊലപാതകി എന്നാണ് എഴുതിചേര്‍ത്തിരിക്കുന്നത്.
ചുവപ്പു നിറത്തിൽ മാർക്കർ ഉപയോഗിച്ചാണ് എഴുതിയിരിക്കുന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന മൂന്നു ഫ്ലെക്സ് ബോർഡുകളിലും എഴുതിയിട്ടുണ്ട്. സംഭവത്തിൽ ശാന്തൻപാറ പൊലീസ് അന്വേഷണം ആരംഭിച്ചു.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കെ തൊടുപുഴ മണക്കാട്ടാണ് എംഎം മണി വിവാദ പ്രസംഗം നടത്തിയത്. എതിരാളികളെ പട്ടിക വച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പരാമർശം.