വനിത പ്രിന്‍സിപ്പലിനെയും എസ്‌ഐയെയും ആക്ഷേപിച്ച് പ്രസംഗം; എംഎം മണിക്കെതിരെ പൊലീസ് കേസെടുത്തു

ഇടുക്കി| JOYS JOY| Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (10:19 IST)
പോളിടെക്‌നിക്കിലെ വനിത പ്രിന്‍സിപ്പലിനെയും എസ് ഐയെയും ആക്ഷേപിച്ച് പ്രസംഗം നടത്തിയതില്‍ സി പി എം ഇടുക്കി ജില്ല സെക്രട്ടറി എം എം മണിക്കെതിരെ പൊലീസ് കേസെടുത്തു. എസ് എഫ് ഐ ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് സമരം പ്രിൻസിപ്പൽ തടഞ്ഞിരുന്നു. വിദ്യാർഥികള്‍ക്ക് എതിരെ എസ് ഐ കേസെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ കുപിതനായാണ് ഇരുവരെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗം എം എം മണി നടത്തിയത്. ഈ പ്രസംഗമാണ് കേസിന് കാരണമായത്.

“എന്ത് വൃത്തികേടും ചെയ്യുന്ന തന്തക്ക് പിറക്കാത്തവനാണ് എസ് ഐ. ഇയാളെ ഇടുക്കിയിൽ കൊണ്ടുവന്ന് പാർട്ടിക്കെതിരായി പ്രവർത്തിപ്പിക്കാനാണ് കോൺഗ്രസിന്‍റെ ഉദ്ദേശമെങ്കിൽ ഇവിടെ എന്തെങ്കിലും നടക്കും. പൊലീസുകാരെല്ലാം വായ്‌നോക്കികളാണ്. വനിത പ്രിന്‍സിപ്പലിന് മറ്റെന്തിന്‍റെയോ സൂക്കേടാണ്. വാതിലടച്ച് ക്ലാസ് എടുക്കുന്നതില്‍ സംശയമുണ്ട്” - ഇതായിരുന്നു പ്രസംഗത്തില്‍ മണി പറഞ്ഞത്.

ജെ എന്‍ യു വിഷയത്തില്‍ എസ് എഫ് ഐ നടത്തിയ സംസ്ഥാന പഠിപ്പുമുടക്കില്‍ പൈനാവ് പോളിടെക്‌നിക് കോളജില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :