ശത്രുവിന്റെ കയ്യായി പ്രവര്‍ത്തിക്കരുത്, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കണം: സിപിഐക്കെതിരെ എം എം മണി

സിപിഐ മുന്നണി അന്തസ് പാലിക്കണമെന്ന് എംഎം മണി

CPIM, Pinarayi Vijayan, CPI,  MM Mani, LDF Government, Pinarayi Ministry, എം എം മണി , പിണറായി വിജയന്‍, സി പി ഐ, സി പി എം
ഇടുക്കി| സജിത്ത്| Last Modified തിങ്കള്‍, 1 മെയ് 2017 (16:26 IST)
സിപിഐക്കെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനവുമായി മന്ത്രി എം എം മണി. സിപിഐ മുന്നണി കുറച്ചുകൂടി അന്തസ് പാലിക്കണം. മുഖ്യമന്ത്രിക്കെതിരായി എന്തു നീക്കങ്ങള്‍ നടത്തിയാലും മുന്നണിക്കുള്ളിലും പുറത്തും തടുക്കും. കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്താണ് പരിഹരിക്കേണ്ടത്. അല്ലാതെ ശത്രുവിന്റെ കയ്യായി പ്രവര്‍ത്തിക്കുകയല്ല ചെയ്യേണ്ടതെന്നും മണി താക്കീത് നല്‍കി.

പാപ്പാത്തിച്ചോലയിലെ വിവാദ ഭൂമി കയ്യേറ്റക്കാരന്റേതല്ലെന്ന് മണി വീണ്ടും ആവര്‍ത്തിച്ചു. പൊമ്പിളൈ ഒരമൈയ്ക്ക് ഒരുമയില്ലെന്നും കോണ്‍ഗ്രസുകാരും മാധ്യമപ്രവര്‍ത്തകരും നടത്തുന്ന സമരമാണതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടേയും ആര്‍എസ്എസ്സിന്റേയും റിക്രൂട്ടിംഗ് ഏജന്‍സിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ എപ്പോള്‍ ബിജെപിയിലേക്ക് മാറുമെന്ന് പറയാന്‍ കഴിയില്ലെന്നും മണി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :