ഇടുക്കി|
സജിത്ത്|
Last Modified ഞായര്‍, 23 ഏപ്രില്‍ 2017 (09:59 IST)
ദേവികുളം സബ്കളക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി. കുരിശ് പൊളിച്ചത് അയോധ്യക്ക് സമാനമായ നടപടിയാണ്. ഒരു വിശ്വാസികളും ഭൂമി കയ്യേറിയിട്ടില്ല. ആര്‍എസ്എസിന് വേണ്ടി ഉപജാപം നടത്തുന്ന വ്യക്തിയാണ് ഈ സബ് കളക്ടര്‍.അദ്ദേഹത്തെ ഊളമ്പാറയ്ക്ക് വിടുകയാണ് വേണ്ടതെന്നും മണി പറഞ്ഞു.
നേരെ ചൊവ്വേ പോയാൽ എല്ലാവർക്കും നല്ലതാണ്. ആര്‍എസ്എസിന് വേണ്ടി കുഴലൂതുന്ന ഒരുത്തനും ഇങ്ങോട്ട് വരേണ്ട. ഇവിടുത്തുകാരാരും കളക്ടര്‍ക്കോ സബ്കളക്ടര്‍ക്കോ ഒപ്പമല്ല, ജനങ്ങള്‍ക്കൊപ്പമാണെന്നും ഇടുക്കിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് പൊളിച്ച് മാറ്റിയതിന് മണി ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചത്.