അഭിറാം മനോഹർ|
Last Modified വ്യാഴം, 28 മെയ് 2020 (12:36 IST)
വിശ്വസിച്ചാൽ കൂടെ നിൽക്കുന്നതും ചതിച്ചാൽ ദ്രോഹിക്കുകയും ചെയ്യുന്നതാണ് പാർട്ടി നയമെന്ന വിവാദപ്രസംഗവുമായി എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശി. പാലക്കാട് കരിമ്പുഴയിലെ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവരോടാണ് ശശി നിലപാട് അറിയിച്ചത്.സാമൂഹിക അകലം പോലും പാലിക്കാതെയാണ് കൊവിഡ് വ്യാപനം ഏറെയുള്ള പാലക്കാടിൽ എംഎൽഎ ശശി ഇവരെ സ്വീകരിക്കാനെത്തിയത്.
പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പൂര്‍ണ സഹായവും സുരക്ഷിതത്വവും നല്‍കും. എന്നാല്‍ പാര്‍ട്ടിയെ ചതിച്ചുപോയാല്‍ ദ്രോഹിക്കും. അത് പാര്‍ട്ടിയുടെ ഒരു നയമാണ്. ഞങ്ങളെല്ലാം ആ നയമാണ് പിന്തുടരുന്നത്. എന്നാണ്
മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പി കെ ശശി പറഞ്ഞത്.
പാലക്കാട് കരിമ്പുഴ പഞ്ചായത്ത് അംഗവും, മുസ്ലിം ലീഗ് പ്രവർത്തകനുമായ രാമകൃഷ്ണന്‍റെ നേതൃത്വത്തിൽ അമ്പതോളം പേർ കഴിഞ്ഞ ദിവസം സിപിഎമ്മുമായി സഹകരിക്കാൻ ലീഗ് അംഗത്വം ഉപേക്ഷിച്ചിരുന്നു.ഇവരെ അനുമോദിക്കാനുള്ള ചടങ്ങിലാണ് പികെ ശശി എത്തിയത്.