അഭിറാം മനോഹർ|
Last Modified ബുധന്‍, 25 ഡിസംബര്‍ 2019 (11:11 IST)
കൈതമുക്കിൽ കുട്ടികൾ മണ്ണ് വാരിതിന്ന സംഭവത്തിൽ ശുശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ് പി ദീപക്കിനെ വഞ്ചിയൂർ ഏരിയാ കമ്മിറ്റിയിൽ നിന്നും ലോക്കൽ കമ്മിറ്റിയിലേക്ക് സി പി എം തരംതാഴ്ത്തി. നേരത്തെ കൈതമുക്ക് സംഭവം വെളിയിൽ വന്നതിനെ തുടർന്ന്
ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ദീപക്കിനെ പാർട്ടി രാജിവെപ്പിച്ചിരുന്നു.
സംഭവത്തിൽ പട്ടിണിമൂലം കുട്ടികൾ മണ്ണുവാരിതിന്നെന്ന ദീപക്കിന്റെ പരാമർശം സി പി എമ്മിനും സർക്കാറിനും വലിയ നാണക്കേടാണുണ്ടാക്കിയത്. ദീപക്കിന്റെ വാദം ബാലാവകാശ കമ്മീഷനും കുട്ടികളുടെ അമ്മയും നിഷേധിച്ചിരുന്നു.
സംഭവത്തെ പറ്റി ദീപക്ക് വിശദമായ അന്വേഷണം നടത്തിയില്ലെന്നും ഉദ്യോഗസ്ഥർ എഴുതിനൽകിയത് അങ്ങനെ തന്നെ വായിക്കുകയുമായിരുന്നുവെന്നുമാണ് വിമർശനം ഉയർന്നത്. അതേസമയം നടപടിയെ പറ്റി ആരും തനിക്ക് വിവരം നൽകിയിട്ടില്ലാ എന്നാണ് ദീപക്കിന്റെ പ്രതികരണം.