'ജയചന്ദ്രന് എംഎല്‍എമാരുമായി അടുത്ത ബന്ധം; ഹോസ്‌റ്റലിലെ സ്ഥിരം സന്ദര്‍ശകനും'

  കൊച്ചി ബ്ലാക്ക് മെയില്‍ , ജയചന്ദ്രന്‍ , ശരത്ചന്ദ്രപ്രസാദ് , എംഎല്‍എ ഹോസ്‌റ്റല്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 29 ജൂലൈ 2014 (13:16 IST)
എംഎല്‍എ ഹോസ്‌റ്റലില്‍ ഒളിച്ച് കഴിഞ്ഞ കൊച്ചി ബ്ലാക്ക് മെയില്‍ കേസിലെ പ്രതി ജയചന്ദ്രന് പല എംഎല്‍എമാരുമായി അടുത്തബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജയചന്ദ്രന്‍ പല എംഎല്‍എമാരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇതിനാല്‍ വര്‍ഷങ്ങളായി എംഎല്‍എ ഹോസ്റ്റലില്‍ ഇയാള്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

ബ്ലാക്ക് മെയില്‍ കേസില്‍പ്പെട്ട് ഇപ്പോള്‍ പിടിയിലാവുന്നതിന് മുമ്പ് ജയചന്ദ്രന്‍ ചില എംഎല്‍എമാരുടെ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവിന് ജയചന്ദ്രനുമായി ബന്ധമുണ്ടെന്നും സൂചനകള്‍ ലഭിച്ചു.

എന്നാല്‍ ഈ സ്വാധീനം ദുരുപയോഗം ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ലഭിച്ചിട്ടില്ല. ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടിവരുമെന്നാണ് രഹസ്യാന്വേഷണവിഭാഗം നല്‍കുന്ന സൂചന. എട്ടുവര്‍ഷത്തോളം ഹോസ്റ്റലിലെ കാന്റീനിലും മറ്റും ജോലിചെയ്ത ജീവനക്കാരില്‍നിന്ന് ലഭിച്ച വിവരങ്ങളാണിത്.

ശരത്ചന്ദ്രപ്രസാദും ജയചന്ദ്രനും തമ്മില്‍ ബന്ധമുണ്ടോയെന്നകാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് ജയചന്ദ്രനെ തനിക്ക് അറിയില്ലെന്ന് ശരത്ചന്ദ്രപ്രസാദ് വ്യക്തമാക്കി.

മുറിയുടെ താക്കോല്‍ സുനില്‍ കൊട്ടാരക്കര എന്നയാള്‍ക്കാണ് നല്‍കിയിരുന്നുമാണ് ശരത്ചന്ദ്രപ്രസാദിന്റെ മൊഴി. അതേ സമയം ജയചന്ദ്രന്റെ സാമിപ്യത്തില്‍ ശരത്ചന്ദ്രപ്രസാദ് തന്നെയാണ് മുറി പ്രതിക്ക് എടുത്തുനല്‍കിയതെന്നാണ് സുനില്‍ കൊട്ടാരക്കരയുടെ പിതാവ് പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :