രേണുക വേണു|
Last Modified തിങ്കള്‍, 1 നവംബര്‍ 2021 (07:58 IST)
മിസ് കേരള 2019 അന്‍സി കബീര്‍, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ എറണാകുളത്താണ് സംഭവം. ഇരുവരും ഒരുമിച്ച് കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബൈക്കിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞെന്നാണ് വിവരം.