ന്യൂനമർദം തമിഴ്‌നാട് തീരത്തിന് സമീപം, മഴ മുന്നറിയിപ്പിൽ മാറ്റം: സംസ്ഥാനത്ത് 13 ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോ‌ഹർ| Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2021 (14:08 IST)
സംസ്ഥാനത്തെ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ജില്ലകളിൽ പുറപ്പെടുവിച്ചിരുന്ന തീവ്രമഴ മുന്നറിയിപ്പ് പിൻവലിച്ചു. കാസർകോട് ഒഴികെ‌യുള്ള 13 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കാണ് സാധ്യത.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നിലവിൽ ശ്രീലങ്കയ്ക്ക് മുകളിലും തമിഴ്‌നാട് തീരത്തിന് സമീപമായും സ്ഥിതി ചെയ്യുകയാണ്. പടിഞ്ഞാറ് ദിശയിലുള്ള സഞ്ചാരം അടുത്ത 34 ദിവസം തുടരാനാണ് സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ ‌നവംബർ 4 വരെ തുട‌ർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :