കൊച്ചി|
jibin|
Last Modified വ്യാഴം, 16 മാര്‍ച്ച് 2017 (07:50 IST)
സിഎ വിദ്യാർഥിനി
മിഷേൽ ഷാജി മരിച്ചെന്ന് അറിഞ്ഞ ശേഷവും മിഷേലിന്റെ ഫോണിലേക്ക് അറസ്റ്റിലായ ക്രോണിൻ അലക്സാണ്ടർ ബേബി എസ്എംഎസുകൾ അയച്ചതായി അന്വേഷണ സംഘം കണ്ടെ
ത്തി.
മിഷേലും താനുമായി പ്രശ്നങ്ങളൊന്നുമില്ലെന്നു വരുത്തിത്തീർക്കാൻ ക്രോണിൻ ബോധപൂർവം അയച്ചതാണ് ഈ സന്ദേശങ്ങളെന്നാണു നിഗമനം.
മിഷേല്‍ മരിച്ചെന്ന് അറിഞ്ഞ ക്രോണിന്‍ മിഷേലിന്റെ ഫോണിലേക്ക് 12 എസ്എംഎസ് അയച്ചു. സംഭവദിവസവും തലേന്നുമായി അയച്ച 89 എസ്എംഎസുകൾ ഫോണിൽനിന്നു മായ്ച്ചുകളയുകയും ചെയ്തതായി കണ്ടെത്തി.
ഈ മാസം ആറിനും ഏഴിനും എട്ടിനും അയച്ചതുൾപ്പെടെ 12 എസ്എംഎസുകൾ ക്രോണിന്റെ ഫോണിൽനിന്നു
കണ്ടെടുത്തു. നമുക്ക് ഒരുമിച്ചു ജീവിക്കേണ്ടേ, എന്തിന് എന്നെ വേണ്ടെന്നുവച്ചു, എന്തിനാണ് എന്നോടിങ്ങനെ തുടങ്ങിയ വാക്കുകളാണ് ഈ എസ്എംഎസുകളിലുള്ളത്.
ക്രോണിനുമായി മിഷേല്‍ പതിവായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും വ്യക്തമായി. ശാസ്ത്രീയ പരിശോധനയിലൂടെ ഡിലീറ്റ് ചെയ്‌ത മെസേജുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാല്‍, മിഷേലിന്റെ ഫോണ്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. കണ്ടെടുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ക്രോണിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.