‘മന്ത്രിസഭ പുന:സംഘടന: ചര്‍ച്ച നടന്നിട്ടില്ല, ഗുരുതരമായ പ്രശ്നങ്ങളില്ല’

തിരുവനന്തപുരം| Last Modified ബുധന്‍, 30 ജൂലൈ 2014 (11:25 IST)
മന്ത്രിസഭ പുന:സംഘടനയെ കുറിച്ച് പാര്‍ട്ടിയില്‍ ആരുമായും ചര്‍ച്ച നടന്നിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇതു സംബന്ധിച്ച് ഗുരുതരമായ പ്രശ്നങ്ങള്‍ പാര്‍ട്ടിയില്‍ ഇല്ല. ഇതടക്കമുള്ള കാര്യങ്ങള്‍ വിശദമായി തന്നെ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍.

രണ്ടാഴ്ച മുമ്പ് പോകുമ്പോഴുള്ള വിവരങ്ങള്‍ മാത്രമേ തനിക്ക് അറിയുകയുള്ളൂ. പുതിയ സംഭവ വികാസങ്ങളെ കുറിച്ച് ഒരു രൂപവും ഇല്ല. താഴെത്തട്ടിലുള്ള പുന:സംഘടന സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിട്ടുണ്ട്. ബൂത്ത് തലത്തിലുള്ള പുന:സംഘടന കുറ്റമറ്റ രീതിയില്‍ നടത്തുകയാണ് പ്രധാനദൗത്യമെന്നും സുധീരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :