‘ഡല്‍ഹിക്ക് പോകുന്നത് പുനഃസംഘടന ചര്‍ച്ചകള്‍ക്കല്ല’

തിരുവനന്തപുരം| Last Modified ബുധന്‍, 23 ജൂലൈ 2014 (13:19 IST)
താന്‍ ഡല്‍ഹിക്ക് പോകുന്നത് ചര്‍ച്ചകള്‍ക്കല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്തും പാര്‍ട്ടിയും ചര്‍ച്ച നടത്തിയ ശേഷമേ ഡല്‍ഹിയില്‍ ചര്‍ച്ച നടക്കൂവെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസി ദീര്‍ഘദൂര റൂട്ടില്‍ സ്വകാര്യ ബസ് പെര്‍മിറ്റിന്റെ പേരില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ ഉന്നയിക്കുന്ന ആരോപണം ശരിയല്ല. 2006 ല്‍ താന്‍ മുഖ്യമന്ത്രിയിരിക്കേ തുടങ്ങിവച്ച നടപടിയാണിത്. തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാരും ഇത് മാറ്റിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നെടുമങ്ങാട് പൂട്ടിക്കിടക്കുന്ന എസ്‌റ്റേറ്റിലെ 225 തൊഴിലാളികള്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും 2014 ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കും. റംസാന്‍- ഓണക്കാലത്ത് വിപണിയില്‍ ഇടപെടാന്‍ ഹോര്‍ട്ടികോര്‍പ്, സപ്ലൈകോ- കണ്‍സ്യുമര്‍ ഫെഡറേഷന്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :