ശ്രീനു എസ്|
Last Updated:
തിങ്കള്‍, 10 ഓഗസ്റ്റ് 2020 (13:42 IST)
അക്ഷരാര്‍ത്ഥത്തില്‍ ഭാഗ്യവാനെന്ന വിശേഷണത്തിന് അര്‍ഹനാണ് സാനിനിയു ലൈസര്‍ എന്ന ഖനിത്തൊഴിലാളി. ടാന്‍സാനിയയിലെ ഗവണ്‍മെന്റ് ഖനിത്തൊഴിലാളിയായ ഇയാള്‍ക്ക് നേരത്തേ ജൂണില്‍ 9.27ഉം 5.10ഉം കിലോ ഭാരമുള്ള രണ്ട് രത്‌ന കല്ലുകള്‍ ഖനിയില്‍ നിന്നു ലഭിച്ചിരുന്നു. അന്നുതന്നെ ഗവണ്‍മെന്റ് ഇയാള്‍ക്ക് ഏകദേശം 25കോടി രൂപയുടെ ചെക്ക് കൊടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടും ഭാഗ്യം സാനിനിയു ലൈസറെ തേടി എത്തിയിരിക്കുകയാണ്.
ആഫ്രിക്കയില്‍ മാത്രം കാണപ്പെടുന്ന ടാന്‍സാനൈറ്റ് എന്ന രത്‌നമാണ് ഇയാള്‍ക്ക് കിട്ടിയിരിക്കുന്നത്. ഇരുണ്ട വയലറ്റ് നിറമുള്ള രത്‌നക്കല്ലുകളാണ് ഇവ. ഒരുമാസത്തിന്റെ ഇടവേളയിലാണ് സാനിനിയുവിന് 6.3 കിലോ തൂക്കമുള്ള രത്‌നക്കല്ല് കിട്ടിയത്. ഇതിന് ഏകദേശം 15കോടിയോളം വിലയുണ്ട്. തൊഴിലാളികകള്‍ക്ക് കിട്ടുന്ന രത്‌നങ്ങള്‍ സര്‍ക്കാര്‍ പണം കൊടുത്ത് നേരിട്ട് ഏറ്റെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.