മൈക്രോഫിനാന്‍സ് കേസില്‍ വിഎസ് തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് വെള്ളാപ്പള്ളി; രാഷ്‌ട്രീയപരമായും സംഘടനാപരമായും കേസിനെ നേരിടുമെന്ന് എസ്‌എന്‍ഡിപി

മൈക്രോഫിനാന്‍സ് കേസില്‍ വിഎസ് തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് വെള്ളാപ്പള്ളി; രാഷ്‌ട്രീയപരമായും സംഘടനാപരമായും കേസിനെ നേരിടുമെന്ന് എസ്‌എന്‍ഡിപി

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 7 ജൂലൈ 2016 (11:37 IST)
മൈക്രോഫിനാന്‍സ് കേസില്‍ മുന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വി എസ് കേസ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താചാനലിനോട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.

തന്നെ പ്രതിയാക്കി കേസ് കൊടുത്തിരിക്കുന്നത് വി എസ് ആണ്. അദ്ദേഹം തെറ്റിദ്ധാരണയുടെ പുറത്താണ് ക്കേസ് കൊടുത്തത്. എന്നാല്‍, മൈക്രോഫിനാന്‍സിനായി പിന്നോക്കക്ഷേമ വകുപ്പില്‍ നിന്ന് ലഭിച്ച തുക താന്‍ കൃത്യമായി തിരിച്ചടയ്ക്കാറുണ്ട്. ജനങ്ങളുടെ ഒരു രൂപ പോലും താന്‍ എടുത്തിട്ടില്ലെന്നും തെറ്റു ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും
വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം, മൈക്രോഫിനാന്‍സ് കേസിനെ രാഷ്‌ട്രീയപരമായും സംഘടനാപരമായും നേരിടുമെന്ന് എസ് എന്‍ ഡി പി വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ആലപ്പുഴയില്‍ എസ് എന്‍ ഡി പി നേതാക്കള്‍ യോഗം ചേരും. ശനിയാഴ്ചയാണ് നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :