നേതാക്കളുടെ തീരുമാനം കേട്ട് മിണ്ടാതെ മടങ്ങി; മാധ്യമങ്ങളോട് വി എസ് പ്രതികരിച്ചില്ല; വിഎസിന് പുതിയ പദവി നല്കാന്‍ പാര്‍ട്ടി നീക്കം

നേതാക്കളുടെ തീരുമാനം കേട്ട് മിണ്ടാതെ മടങ്ങി; മാധ്യമങ്ങളോട് വി എസ് പ്രതികരിച്ചില്ല; വിഎസിന് പുതിയ പദവി നല്കാന്‍ പാര്‍ട്ടി നീക്കം

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 20 മെയ് 2016 (14:28 IST)
പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളോട് എതിര്‍പ്പ് അറിയിക്കാതെ വി എസ് അച്യുതാനന്ദന്‍. എ കെ ജി സെന്ററിലേക്ക് വിളിച്ചു വരുത്തിയാണ് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം പാര്‍ട്ടി സെക്രട്ടറിയേറ്റ് അറിയിച്ചത്. പാര്‍ട്ടി തീരുമാനത്തില്‍ എതിര്‍പ്പ് അറിയിക്കാതിരുന്ന വി എസ് ഒന്നും പ്രതികരിച്ചതുമില്ല. മാധ്യമങ്ങളോടും വി എസ് പ്രതികരിച്ചില്ല.

അതേസമയം, കാബിനറ്റ് റാങ്കോടു കൂടി വി എസ് അച്യുതാനന്ദനെ എല്‍ ഡി എഫ് ചെയര്‍മാന്‍ ആക്കാനാണ് പാര്‍ട്ടി നീക്കം. എ കെ ജി സെന്ററില്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാല്‍, വി എസ് ഇത് അംഗീകരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ആശങ്കയുണ്ട്.

അതേസമയം, തനിക്ക് ആറുമാസത്തേക്ക് മുഖ്യമന്ത്രി പദവി നല്കണമെന്ന് വി എസ് നേതാക്കളോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും സെക്രട്ടേറിയറ്റ് അത് അംഗീകരിക്കാന്‍ തീരുമാനിച്ചില്ല. വൈകുന്നേരം നാലുമണിക്ക് വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രനേതാക്കള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :