മൈക്രോ ഫിനാന്‍സില്‍ വന്‍ തട്ടിപ്പെന്ന് വിജിലന്‍സ് കോടതിയില്‍

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 6 ജനുവരി 2016 (11:57 IST)
എസ് എന്‍ ഡി പിയുടെ മൈക്രോ ഫിനാന്‍സില്‍ വന്‍ തട്ടിപ്പെന്ന് വിജിലന്‍സ് കോടതിയില്‍. മൈക്രോ ഫിനാന്‍സില്‍ 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ കേസ് പരിഗണിക്കവേയാണ് വിജിലന്‍സ്, കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി, വിജിലന്‍സിന് നിര്‍ദ്ദേശം നല്കി. രഹസ്യപരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയെന്നാണ് വിജിലന്‍സ്, കോടതിയെ അറിയിച്ചിരിക്കുന്നത്. പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എം ഡിക്ക് എതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

അതേസമയം, അറിഞ്ഞോ അറിയാതെയോ താന്‍ ആരുടെയും പണം തൊട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വി എസിന്റെ ഹര്‍ജി ഈ മാസം 11ന് വീണ്ടും പരിഗണിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :