മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വിഎസിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2015 (12:38 IST)
മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വിജിലന്‍സ് കോടതിയിലെത്തി വി എസ് ഹര്‍ജി നല്കിയത്.

മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്ക് എതിരെ ഉയര്‍ന്ന പരാതികളില്‍ നടപടി ആവശ്യപ്പെട്ടാണ് വി എസ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

വിജിലന്‍സ് പ്രത്യേക കോടതിയില്‍ നേരിട്ടെത്തിയാണ് വി എസ് ഹര്‍ജി നല്കിയത്. ശനിയാഴ്ച വെള്ളാപ്പള്ളി നേതൃത്വം നല്കുന്ന സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്ത് സമാപിക്കാനിരിക്കേയാണ് വി എസിന്റെ നിര്‍ണായകമായ നീക്കം.

പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന എസ് എന്‍ ഡി പി യോഗത്തിന്റെ അഭിമാന പദ്ധതിയായ മൈക്രോഫിനാന്‍സിനെക്കുറിച്ച് വ്യാപകമായി പരാതിയാണ് ഉയരുന്നത്. പദ്ധതി അനുസരിച്ച് വായ്പയെടുത്ത് വഞ്ചിതരായെന്ന പരാതിയുമായി നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :