മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം - കേ​സ് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി, വ്യാഴം, 1 മാര്‍ച്ച് 2018 (12:32 IST)

 Micro finance case , Micro finance , Vellappally natesan , vs achuthanandan , മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് , ഹൈ​ക്കോ​ട​തി , വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ , എ​സ്എ​ൻ​ഡി​പി

മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ ഡ​യ​റ​ക്ട​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നോ​ട് (​ഡി​ജി​പി) ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.

കേസുമായി എത്തിയ ഉദ്യോഗഗസ്ഥന് കേസ് സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പോലും അറിയില്ലെന്ന് വ്യക്തമായതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അഭിഭാഷകര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്.

കേസ് സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അറിയാത്തവരെയാണ് കോടതിയിലയച്ചതെന്ന് വ്യക്തമാക്കിയ കോടതി കേ​സി​ൽ എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ഠി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു.

കേ​സ് ഡ​യ​റി വാ​ങ്ങി​വ​ച്ച കോ​ട​തി കേ​സി​ലെ മു​ഴു​വ​ൻ രേ​ഖ​ക​ളും ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു.
കേ​സ് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രാ​യ കേ​സി​ലാ​ണ് കോ​ട​തി ന​ട​പ​ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി അടക്കമുള്ള എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ നല്‍കിയ കേസ് പരിഗണിക്കവേയാണ് കോടതി നിരീക്ഷണം.

കോ​ടി​ക​ളു​ടെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വിഎ​സ് അ​ച്യു​താ​ന​ന്ദ​ൻ ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്. വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് 15 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണ​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് കേ​സ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മാ​ണി​യു​മാ​യി യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള സ​ഹ​ക​രണ​വും ഉ​ണ്ടാ​കി​ല്ല: കാനം

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്കെതിരെ വീണ്ടും സി​പി​ഐ സം​സ്ഥാ​ന ...

news

നിലനിന്നിരുന്ന പല ആചാരങ്ങളും നിന്നു പോയിട്ടുണ്ട്; കു​ത്തി​യോ​ട്ട​ത്തിന് പിന്തുണയുമായി ദേവസ്വം മ​ന്ത്രി

ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് പിന്തുണയുമായി സര്‍ക്കാര്‍. ക്ഷേ​ത്ര​ത്തി​ലെ ...

news

രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം നേതാക്കള്‍ അക്രമിക്കപ്പെടാത്തത്: മാമുക്കോയ

സംസ്ഥാനത്തെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടൻ മാമുക്കോയ രംഗത്ത്. ...

news

പഞ്ചാബ് നാഷണൽ ബാങ്കിന് പിന്നാലെ കാനറാ ബാങ്കും കൊള്ളയടിച്ച് തട്ടിപ്പുകാർ; തട്ടിയത് 515 കോടി

പഞ്ചാബ് നാഷണല്‍ ബാങ്കിനും (പിഎന്‍ബി തട്ടിപ്പ്), ബാങ്ക് ഓഫ് ബറോഡയ്ക്കും (റോട്ടോമാക് കേസ്), ...

Widgets Magazine