Sumeesh|
Last Updated:
ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (13:11 IST)
ഡൽഹി: എസ് ഹരീഷിന്റെ വിവാദമായ നോവൽ മീശ നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി. നോവലിസ്റ്റ് എസ് ഹരീഷിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈകടത്താനാവില്ല എന്ന് നീരീക്ഷിച്ച കോടതി
മീഷ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി.
മതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെയാണ് നോവലിലെ ഒരു ഭാഗം ഹൈന്ദവ സ്ത്രീകളെ അവഹേളിക്കുന്നതായി ആരോപിച്ച് സംഘപരിവാർ സംഘടനകൾ നോവലിനെതിരെ രംഗത്ത് വരുന്നത്. കുടുംബത്തെ ഉൾപ്പടെ മോഷമായി ചിത്രീകരിക്കാൻ തുടങ്ങിയതോടെ എസ് ഹരീഷ് മാതൃഭൂമിയിൽ നിന്നും നോവൽ പിൻവലിച്ചിരുന്നു.
പിന്നീട് ഡി സി ബുക്ക്സ് നോവൽ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിൽ പ്രതിശേധിച്ച് ബി ജെ പി പ്രവർത്തകർ തിരുവനന്തപുരത്ത് ഡി സി ബുക്ക്സിന്റെ ഓഫീസിനു മുന്നിൽ വച്ച് നോവ കത്തിച്ചിരുന്നു. ഇതിനിടെയാണ് ഡൽഹി സ്വദേശിയായ രാധാകൃഷണൻ നോവൽ നിരോധിക്കനമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജിയാണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്.